ആരോഗ്യമുള്ള മുടിയ്ക്ക് ആയുർവേദ പരിഹാരം
ആയുർവേദ പരിഹാരമാണ് മുടിക്ക് ഏറ്റവും മികച്ചത്. മുടിയെ വേര് മുതൽ ബലപ്പെടുത്താൻ ആയുർവേദത്തിന് കഴിയും. ഹെന്ന, ഷിക്കക്കായ് എന്നിവയെല്ലാം മുടിയ്ക്ക് മികച്ചതാണ്.
നല്ല ആരോഗ്യവും ഭംഗിയുമുള്ള മുടി (Hair Care) ആഗ്രഹിക്കാത്തവരായി ആരും കാണില്ല അല്ലെ. ജീവിതശൈലി മാറ്റങ്ങള്‍, പോഷകാഹാര കുറവ്, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിച്ചേക്കാം.
ആഴ്ചയിലോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലോ മുടിക്ക് വേണ്ട നല്ല സംരക്ഷണം നല്‍കുന്നത് മുടിയെ വേരില്‍ നിന്ന് ബലപ്പെടുത്താന്‍ വളരെയധികം സഹായിക്കും. പലരും ഇപ്പോള്‍ മുടി അഴകിന് പ്രകൃതിദത്തമായ രീതികള്‍ പിന്തുടരാനാണ് ആഗ്രഹിക്കുന്നത്.
മുടിയ്ക്ക് എപ്പോഴും മികച്ചത് ആയുര്‍വേദ (Ayurveda Hair Care) പരിഹാരമാണ്.
വലുതും ചെറുതമായ പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണ് 3000 വര്‍ഷത്തിലേറെ പഴക്കമുള്ള ആയുര്‍വേദ കൂട്ടുകള്‍.
മുടിയുടെ കാര്യത്തിലും ഈ ആയുര്‍വേദ പരിഹാരങ്ങൾ ഏറെ മികച്ചതാണ്. നല്ല ആരോഗ്യവും ബലവുമുള്ള മുടി വളരാന്‍ ആയുര്‍വേദത്തില്‍ ചില പരിഹാരങ്ങളുണ്ട്. മുടികൊഴിച്ചില്‍, താരന്, മുടി പൊട്ടി പോകുക തുടങ്ങിയ പ്രശ്നങ്ങളാണ് പലരും പ്രധാനമായും നേരിടുന്നത്.
കെമിക്കലുകള്‍ അടങ്ങിയ ഉത്പ്പന്നങ്ങളുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കാറുണ്ട്.
ആയുര്‍വേദം അനുസരിച്ച്, നമ്മുടെ മുടി, നഖം, പല്ലുകള്‍ എന്നിവ അസ്ഥി ടിഷ്യുവിന്റെ ഒരു ഉപോല്പ്പന്നമാണ്. ഈ ടിഷ്യുകള്‍ ശരീരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
തലയോട്ടിയിലൂടെയുള്ള മുടി നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു, മുടിയും കുടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞാല്‍ പലരും ആശ്ചര്യപ്പെടാറുണ്ട്.
ഈ ഭാഗങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അസന്തുലിതാവസ്ഥ ഉണ്ടായാൽ അത് നിങ്ങളുടെ മുടിയെ ബാധിക്കും. അതുകൊണ്ടാണ് സ്ട്രെസ്, സമീകൃതവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കാത്തത്, അസുഖം എന്നിവ കാരണം മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്.
കൂടാതെ മുടിയില്‍ ഹീറ്റ് ട്രീൻ്റമെൻ്റുകളും രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ ഉപയോഗവും വളരെയധികം ബാധിച്ചേക്കാം.
ആയുര്‍വേദം അനുസരിച്ച്, മുടിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പ്രശ്നങ്ങളും കൈകാര്യം ചെയ്യുമ്പോള്‍, അടിസ്ഥാന കാരണങ്ങള്‍ പരിഗണിക്കുകയും അവ ചികിത്സിക്കുകയും വേണം.
ആരോഗ്യകരമായ, സമീകൃതാഹാരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ആരോഗ്യമുള്ള ശരീരത്തിന്റെ ആദ്യപടി.
ഈ ലളിതമായ ഘട്ടം മുടികൊഴിച്ചില്‍ തടയുന്നതിനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇടയാക്കും. യോഗ പരിശീലിക്കുന്നത്, പ്രത്യേകിച്ച് ചെയ്യാന്‍ എളുപ്പമുള്ള പ്രാണായാമം ശരീരത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു.
അശ്വഗന്ധ
‘ഔഷധങ്ങളുടെ രാജ്ഞി’യായ അശ്വഗന്ധയ്ക്ക് എണ്ണമറ്റ മുടി ഗുണങ്ങളുണ്ട്. മുടികൊഴിച്ചില്‍ (hair fall) പെട്ടെന്ന് നിര്‍ത്താനും വളര്‍ച്ചയെ വേഗത്തിലാക്കാനും ഇതിന് കഴിയും. ചായയോടൊപ്പമോ അല്ലെങ്കില്‍ വെള്ളത്തിലൊപ്പം ഈ പൊടി കലക്കി കുടിക്കാവുന്നതാണ്.
പൊടി ഒരു പേസ്റ്റ് ആക്കി അരമണിക്കൂറോളം സൂക്ഷിച്ച് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഇത് നേരിട്ട് പുരട്ടാം. അശ്വഗന്ധ പുരട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം, ഇത് ഷാംപൂ അല്ലെങ്കില്‍ മൈലാഞ്ചിയില്‍ കലര്‍ത്തി 15 മിനിറ്റ് ഹെയര്‍ മാസ്കായി ഇടാവുന്നതാണ്.
ഈ മുടി വളര്‍ച്ചാ പ്രൊമോട്ടര്‍ ഫോളിക്കിളുകള്‍, തലയോട്ടി, മുടി ടിഷ്യു എന്നിവയുടെ കേടുപാടുകള്‍ പരിഹരിക്കുകയും തടയുകയും ചെയ്യുന്നു.
റീത്ത
റീത്ത (സപിന്ഡസ് മുക്കോറോസ്സി), ഷിക്കാക്കായ് (സെനഗലിയ റുഗാറ്റ) എന്നിവ പൊടിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് മുടി വൃത്തിയാക്കാന്‍ ഷാംപൂവായി ഉപയോഗിക്കാവുന്നതാണ്.
ഇത് മുടിയും തലയോട്ടിയും സ്വാഭാവികമായി വൃത്തിയാക്കുന്നു, കൂടാതെ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആരോഗ്യകരവും തിളക്കവുമുള്ള മുടി നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം.
മുടിയുടെ ശുചിത്വം നിലനിര്‍ത്തുന്നതിനുള്ള ശരിയായ മാര്‍ഗമാണ് അവ കഴുകുന്നതിനുള്ള ഈ സ്വാഭാവിക പ്രക്രിയ.
മൈലാഞ്ചി
ആരോഗ്യമുള്ള മുടിയുടെ അമൃതമായി കണക്കാക്കപ്പെടുന്ന മറ്റൊരു സസ്യമാണ് മൈലാഞ്ചി.
ഹീറ്റ് ട്രീന്റ്മെന്റുകള്‍, കെമിക്കല്‍ അധിഷ്ഠിത ഹെയര്‍ ഡൈകള്‍, മുടി സംരക്ഷണത്തിലെ അശ്രദ്ധ എന്നിവ വളരെയധികം ബാധിച്ച തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങള്‍ നേരിട്ട് നല്കാന് ഇതിന് കഴിയും.
ആമസോണിയന്‍ മഴക്കാടുകളില്‍ നിന്ന് ലഭിക്കുന്ന ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ജുവ, മാല്‍വ, ഗ്വാറാന, ബബാസു ഓയില്‍, ഒലിവ്, വെളിച്ചെണ്ണ തുടങ്ങിയ ചേരുവകള്‍ സ്വാഭാവിക ഇലാസ്തികത നല്‍കാനും അകാല നര തടയാനും ആയുര്‍വേദ ചേരുവകളെ സഹായിക്കും.
ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡി ടു യൂസ് ഹെന്നകള് വിപണിയില്‍ ലഭ്യമാണ്. ഇത് അല്ലെങ്കില്‍ വീട്ടിലും എളുപ്പത്തില്‍ ഹെന്ന തയാറാക്കാം. കഠിനമായ കെമിക്കല്‍ അധിഷ്ഠിത ഹെയര്‍ ഡൈകള്‍ക്ക് പകരം മുടിക്ക് നിറം നല്‍കാനും ഹെയര്‍ മാസ്കായും ഹെന്ന ഉപയോഗിക്കാവുന്നതാണ്. 20 ദിവസത്തിലൊരിക്കല്‍ ഉപയോഗിക്കാം.
കൂടാതെ, ആയുര്‍വേദ പരിഹാരങ്ങളില്‍ (Ayurvedic tips) അമോണിയയോ അതിന്റെ ഉപോല്പ്പന്നങ്ങളായ എത്തനോലമൈന്‍, ഡയറ്റനോലാമൈന്, ട്രൈത്തനോലമൈന്‍ എന്നിവ അടങ്ങിയിട്ടില്ല.
ആയുര്‍വേദം പ്രകൃതിദത്തവമായ പാർശ്വഫലങ്ങളില്ലാത്ത കേശ സംരക്ഷണങ്ങൾ ധാരാളമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ ആയുർവേദ പരിഹാരങ്ങൾ പരീക്ഷിക്കാൻ ഇനിയും മടി കാണിക്കാതിരിക്കാം.
- ആപ്പിൾ ഗാഡ്ജറ്റുകൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഫ്രീഡം സെയിൽ ഉഗ്രൻ ഓഫറുകൾ|Apple gadgets offer Sale 2023
- ആരോഗ്യമുള്ള മുടി വളരാൻ പ്രകൃതിദത്തമായ ഹെയർ മാസ്ക് മാസ്കുകൾ| Natural Organic Hair Masks for Hair growth
- തേങ്ങാവെള്ളം കൊണ്ട് മുടി പനങ്കുലപോലെ വളർത്താം|Hair Growth using Coconut Water
- Science of Hair Growth|മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സയന്‍സ് പറയും കാര്യങ്ങള്‍|Hair Growth Tips
- മുടി കൊഴിച്ചിൽ തടയണമെങ്കിൽ|How to Reduce Hair Fall