ഈ 6 ഭക്ഷണങ്ങള്‍ മുടി കൊഴിച്ചില്‍ കുറയ്ക്കും|Foods For Hair Fall control

Foods For Hair Fall control

മഞ്ഞുകാലമായതില്‍ പിന്നെ മുടി കൊഴിച്ചില്‍ കൂടുന്നതും സര്‍വ്വസാധാരണമാണ്. ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്ന 6 സൂപ്പര്‍ ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ല ആഹാരം അനിവാര്യം
പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കാം
മഞ്ഞുകാലമായതില്‍ പിന്നെ മുടി കൊഴിച്ചില്‍ കൂടുന്നതും സര്‍വ്വസാധാരണമാണ്. ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്ന 6 സൂപ്പര്‍ ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഇത് എല്ലാ കാലത്തും കഴിക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

മുടിക്ക് നല്ല കരുത്തും നല്ല വളര്‍ച്ചയും ഉണ്ടാകുന്നതിന് ഈ ആഹാരങ്ങള്‍ നല്ലതാണ്.

കറിവേപ്പില Curry Leaves

Curry Leaves

നമ്മള്‍ എണ്ണ കാച്ചുമ്പോള്‍ കറിവേപ്പില ചേര്‍ക്കാറുണ്ട്. അതുപോലെ, കറിവേപ്പില ആഹാരത്തില്‍ ചേര്‍ക്കുന്നതും ഇത് കഴിക്കുന്നതും മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്നുണ്ട്. മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും നല്ല ഉള്ളോടെ വളരുന്നതിനും കറവേപ്പില നല്ലതാണ്.

ഇതില്‍ ധാരാളം ഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. അതുപോലെ, ബീറ്റ കരോട്ടിന്‍, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ് ഇത്. ഇത് മുടിയുടെ ഈരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.

അവോക്കാഡോ Avocado

Avocado

വിറ്റമിന്‍ ഇയാല്‍ സമ്പന്നമാണ് അവോക്കാഡോ. വിറ്റമിന്‍ ഇ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് മുടിക്ക് നല്ല കരുത്ത് നല്‍കുന്നതിനും വേരില്‍ നിന്നും നല്ല ഉറപ്പും നല്ല ഉള്ളോടെ വളരുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ്, മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി നല്ല ആരോഗ്യത്തില്‍ വളരാന്‍ സഹായിക്കും.

മധുരക്കിഴങ്ങ് Sweet potato

Sweet potato

മുടിയുടെ ആരോഗ്യത്തിന് മധുരക്കിഴങ്ങും നല്ലതു തന്നെ. ഇതില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടിക്ക് നല്ല കരുത്ത് നല്‍കുന്നതിനും മുട കൊഴിച്ചില്‍ തടഞ്ഞ് മുടി നല്ല ഉള്ളോടെ വളരുന്നതിനും മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ സാധിക്കും. മുടിയുടെ ആരോഗ്യത്തിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇത് കഴിക്കാവുന്നതാണ്.

ഓട്‌സ് Oats

Oats

നമ്മളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലപോലെ സഹായിക്കുന്ന ഒരു ആഹാരസാധനമാണ് ഓട്‌സ്. ഇതില്‍ സിങ്ക്, ഇരുമ്പ്, ഒമേഗ-6 ഫാറ്റി ആസിഡുകള്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.

വാള്‍നട്ട്

walnut

വാള്‍നട്ടില്‍ ബയോട്ടിന്‍ വിറ്റമിനുകള്‍ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മഹ്നീഷ്യം, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ് വാള്‍നട്ട്. അതിനാല്‍, വാള്‍നട്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ചീര Spinach

Spinach

മുടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ അനിവാര്യം തന്നെ. ഇതിനായി പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കണം. പ്രത്യേകിച്ച് ചീര പോലെയുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍, ഇരുമ്പും വിറ്റമിന്‍സും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Leave a Comment