മുടികൊഴിച്ചില്‍ മാറ്റി മുടി വളരാന്‍ ഇത് മാത്രം മതി|Egg Yolk for Hair fall control and Hair Growth

egg Yolk for Hair fall control and Hair Growth

മുടികൊഴിച്ചില്‍ മാറ്റി മുടി വളരാന്‍ ഇത് മാത്രം മതി

വീട്ടില്‍ മുട്ട ഉണ്ടോ? മുടി കൊഴിച്ചില്‍ മാറ്റുന്നതിനും തല ക്ലീന്‍ ആക്കി എടുക്കുന്നതിനും ഏറ്റവും നല്ലതാണ് മുട്ട.

പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞ.

പലരും മുട്ടയുടെ മഞ്ഞ മാറ്റി വയ്ക്കുകയാണ് പതിവ്. എന്നാല്‍, മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ മഞ്ഞക്കരു.

egg Yolk for Hair fall control and Hair Growth


മുടിയുടെ ആരോഗ്യത്തിന് മുട്ടയുടെ മഞ്ഞ സഹായിക്കുന്നത് എങ്ങിനെ?

മുടി കൊഴിച്ചില്‍ മാറ്റുന്നതിനും തല ക്ലീന്‍ ആക്കി എടുക്കുന്നതിനും ഏറ്റവും നല്ലതാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞ. പലരും മുട്ടയുടെ മഞ്ഞ മാറ്റി വയ്ക്കുകയാണ് പതിവ്. എന്നാല്‍, മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ മഞ്ഞക്കരു.

മുടിയുടെ ആരോഗ്യത്തിന് മുട്ടയുടെ മഞ്ഞ സഹായിക്കുന്നത് എങ്ങിനെ?

മുടി വളരെ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍സ് ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. ഇതില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, ഫോലേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി നല്ല ആരോഗ്യത്തോടെ കരുത്തോടെ വളരാന്‍ ഇത് വളരെയധികം സഹായിക്കും.

മുടി വളരെ വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു

മുട്ടയുടെ മഞ്ഞ എടുത്ത് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുന്നത് മുടിയെ കണ്ടീഷന്‍ ചെയ്യുന്നതിനും അതുപോലെ, മുടി വേഗത്തില്‍ വളരുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ വേരില്‍ നിന്നും ഉറപ്പ് നല്‍കുന്നതിനും അതുപോലെ നന്നായി വളരുന്നതിനും മുടി വേഗത്തില്‍ പൊട്ടിപോകാതെ നന്നായി വളരുന്നതിനും സഹായിക്കുന്നുണ്ട്.

ഏതെല്ലാം വിധത്തില്‍ മുട്ട ഉപയോഗിക്കാം

മുട്ട ഉപയോഗിച്ച് പലതരത്തിലുള്ള ഹെയര്‍ പാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കാവുന്ന ഹെയര്‍പാക്കുകളും ഹെയര്‍ മാസ്‌ക്കുകളും ഏതെല്ലാമെന്ന് നോക്കാം.

ഒലീവ് ആന്റ് എഗ്ഗ് ഹെയര്‍ മാസ്‌ക്

ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് ഇവ രണ്ടും നല്ലതാണ്. ഇവ മുടിയെ നല്ലപോലെ മോയ്‌സ്ച്വര്‍ ചെയ്യുന്നതിനും അതുപോലെ, നല്ല ഉള്ളോടെ വളരുന്നതിനും ഇത് സഹായിക്കും.

ഈ ഹെയര്‍മാസ്‌ക് തയ്യാറാക്കി എടുക്കുന്നതിനും വളരെ എളുപ്പമാണ്. ഒലീവ് ഓയിലും അതുപോലെ, മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കണം. അതിനുശേഷം തലയില്‍ നന്നായി തേച്ച്പിടിപ്പിക്കുക. നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.

കറ്റാര്‍വാഴ- മുട്ട ഹെയര്‍ മാസ്‌ക്ക്

Egg Yolk for Hair fall control and Hair Growth

മുട്ട എടുത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കണം. അതിലേയ്ക്ക് കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നാരങ്ങ നീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഇത് തലയില്‍ പുരട്ടണം. നന്നായി പുരട്ടി ചൂടുവെള്ളത്തില്‍ മുക്കിയെടുത്ത തുണി പിഴിഞ്ഞ് അതുകൊണ്ട് തല നന്നായി മുടി കെട്ടി വയ്ക്കണം. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇത് നല്ലതാണ്. ഇത് ആഴ്ച്ചയില്‍ രണ്ട് കീവസം വീതം വെച്ച് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മുട്ട നാരങ്ങ നീര്

മുട്ടയും നാരങ്ങാ നീരും നന്നായി ചേര്‍ത്ത് മിക്‌സ് ചെയ്ത് അത് വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത തലയില്‍ ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മുട്ട കഴിക്കാം

മുട്ട കഴിക്കുന്നതും നല്ലതുതന്നെയാണ്. മുടിയുടെ മാത്രമല്ല, നമ്മളുടെ ശരീരത്തിന് മൊത്തത്തില്‍ ബലവും ആരോഗ്യവും നല്‍കാന്‍ മുട്ട കഴിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ ധാരാളം പ്രോട്ടീന്‍, വിറ്റാമിന്‍ ബി, ഫോലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ നൗറിഷ് ചെയ്യുന്നതിനും അതുപോലെ, മുടി നല്ല സ്‌ട്രോംഗ് ആയി നിലനില്‍ക്കുന്നതിനും സഹായിക്കുന്നു.

Leave a Comment