Science of Hair Growth|മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സയന്‍സ് പറയും കാര്യങ്ങള്‍|Hair Growth Tips

Hair Growth Tips: മുടി വളരാന്‍ വേണ്ടി സയന്‍സ് പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

മുടി (hair)വളരാന്‍ മുടിപ്പുറത്ത് മാത്രം എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല.

മുടി കൊഴിച്ചില്‍ തടയാനും പുതിയ മുടി വളരാനും ഉള്ള മുടി ആരോഗ്യത്തോടെ വളരാനുമെല്ലാം സയന്‍സ് പറയുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്.

ഇവ ചെയ്യുന്നത് ഗുണം നല്‍കും. മുടി വളരാന്‍, കൊഴിച്ചില്‍ മാറാന്‍, ആരോഗ്യത്തോടെ സംരക്ഷിയ്ക്കാന്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരവുമാകും.

പ്രത്യേക ഓയിലുകള്‍ Special Hair Oils



നല്ലതു പോലെ ശിരോചര്‍മം മസാജ് ചെയ്യുക. ഇത് ശിരോചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു.

hair-oil-massage

ഇത് ശിരോകൂപങ്ങളെ ശക്തിപ്പെടുത്തും. മുടി വേരുകള്‍ക്ക് ഉറപ്പ് നല്‍കും. ഇതിനായി ചില പ്രത്യേക ഓയിലുകള്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

വെളിച്ചെണ്ണ മുതല്‍ പെപ്പര്‍മിന്റ്, ലെമണ്‍, ടീട്രീ ഓയിലുകള്‍ എന്നിവ ഉപയോഗിയ്ക്കാം.

ഓയില്‍ ചെറുതായി ചൂടാക്കി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് 20 മിനിറ്റ് നേരം ചെയ്യാം. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകാം.

മുടി കീഴ്‌പ്പോട്ടിട്ട്, അതായത് തല കീഴ്‌പ്പോട്ടിട്ട് ഇതേ രീതിയില്‍ മസാജ് ചെയ്യുന്നത്, ഇന്‍വേര്‍ഷന്‍ രീതിയില്‍ മുടി മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കുന്നു.

ശിരോചര്‍മത്തില്‍ സര്‍കുലാര്‍ മോഷനില്‍ മസാജ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

​മുടി ട്രിം ചെയ്യുക Trim the Hair


മുടി ട്രിം ചെയ്യുകയെന്നത്, അതായത് മുടിയുടെ തുമ്പ് മുറിയ്ക്കുകയെന്നത് പ്രധാനമാണ്. അല്ലാത്ത പക്ഷം മുടിത്തുമ്പ് പിളര്‍ന്ന് മുടിയുടെ ഭംഗിയും ആരോഗ്യവും നശിയ്ക്കും. മുടി ജട പിടിയ്ക്കും. ഇതു പോലെ ചെയ്യേണ്ട ഒന്നാണ് ഷാംപൂവിനേക്കാള്‍ കൂടുതല്‍ തവണ കണ്ടീഷണറാണ് ഉപയോഗിയ്‌ക്കേണ്ടതെന്നത്. ഷാംപൂ ചെയ്താല്‍ മുടിയുടെ വരണ്ട സ്വഭാവം മാറാന്‍ കണ്ടീഷണര്‍ ഉപയോഗിയ്ക്കുകയെന്നത് പ്രധാനമാണ്. ഇതു പോലെ മുടി ഇടയ്ക്ക് ജട പിടിയ്ക്കുന്ന സ്വഭാവമെങ്കില്‍, വരണ്ട മുടിയെങ്കില്‍ ഷാംപൂ ഉപയോഗിയ്ക്കാതെ തന്നെ കണ്ടീഷണര്‍ ഉപയോഗിയ്ക്കാം. ഇത് കഴിവതും ഹെര്‍ബല്‍ ഉപയോഗിയ്ക്കുക. മുടി വേരുകളില്‍ കണ്ടീഷണര്‍ പുരട്ടേണ്ട കാര്യമില്ല.

മുടിയുടെ വളര്‍ച്ചയ്ക്ക് മുട്ട Egg For Hair Growth

മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പല ഘടകങ്ങളും പ്രദാനം ചെയ്യുന്ന ഒന്നാണ് മുട്ട.

Read HERE : മുടികൊഴിച്ചില്‍ മാറ്റി മുടി വളരാന്‍ ഇത് മാത്രം മതി|Egg Yolk for Hair fall control and Hair Growth

മുട്ട കൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിയ്ക്കാം.

മുട്ടയും തൈരും ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

ഇതല്ലാതെ മുട്ട തനിയെ മുടിയില്‍ പുരട്ടാം.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതു ചെയ്യുന്നത് ഏറെ നല്ലതാണ്.

മുട്ട കഴിയ്ക്കാം.

ഇതു പോലെ തന്നെ മീന്‍, കടല്‍ വിഭവങ്ങള്‍, മുഴുധാന്യങ്ങല്‍, മത്തന്‍ കുരു പോലുളള കുരുക്കള്‍, നട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. വാള്‍നട്‌സ്, മീനുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവ നല്ലതാണ്.

ചീപ്പ് Hair Comb


മുടി വലിച്ച് കെട്ടുന്ന രീതി ഒഴിവാക്കുക. ഇത് മുടിവേരുകള്‍ക്ക് സ്‌ട്രെസ് നല്‍കുന്ന ഒന്നാണ്.

Read Also: ചീപ്പ് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം|How to Select Hair Comb

അലോപേഷ്യ പോലെ മുടി കൊഴിയുന്ന അവസ്ഥകള്‍ക്ക് വഴിയൊരുക്കും. ഒരേ തരം മുടി കെട്ടല്‍ രീതി മാറ്റി പല തരം പരീക്ഷിയ്ക്കണം.

ഇതു പോലെ മുടി ദിവസവും രണ്ടോ മൂന്നോ വട്ടം ചീകാം. പല്ലകലം ഉള്ള ചീപ്പ് ഉപയോഗിയ്ക്കുക. വല്ലാതെ മുറുകെയോ തീരെ ബലമില്ലാതെയോ അല്ല ചീകുക.

ശിരോചര്‍മത്തിന് രക്തപ്രവാഹം വര്‍ദ്ധിയ്ക്കത്ത വിധത്തില്‍ ചീകുക.

ജട തീര്‍ക്കാന്‍ സഹായിക്കുന്ന തരം ചീപ്പുകള്‍, ഉരുണ്ട അറ്റമുള്ള പല്ലുകളോട് കൂടിയ ചീപ്പുകള്‍ എന്നിവ ഉപയോഗിയ്ക്കാം.

hair-combs

മുടിയിലെ പരീക്ഷണങ്ങള്‍ Experiments on Hair/Hair Treatments Side Effects


മുടിയിലെ പരീക്ഷണങ്ങള്‍ മുടി കളയും. മുടി നീട്ടുന്നത്, കളര്‍ ചെയ്യുന്നത്, ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കുന്നത് എല്ലാ ദോഷമാണ്.

കഴിവതും കുറവ് മാത്രം ചൂട് മുടിയില്‍ ഉപയോഗിയ്ക്കുക.

മുടി വലിയ്ക്കുന്നതും പിരിയ്ക്കുന്നതുമെല്ലാം ഒഴിവാക്കാം.

ഷാംപൂ, കണ്ടീഷണര്‍, ജെല്ലുകള്‍ എന്നിവ കഴിവതും കെമിക്കല്‍ ഫ്രീ ആയിരിയ്ക്കണം.

പുകവലി ഉപേക്ഷിയ്ക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.

മുടി അഴുക്കില്ലെങ്കില്‍ ദിവസവം കഴുകേണ്ടതില്ല.

മരുന്നുകള്‍, രോഗങ്ങള്‍ പോലുള്ള പ്രശ്‌നങ്ങളാല്‍ മുടി കൊഴിയുന്നുവെങ്കില്‍ മെഡിക്കല്‍ പരിഹാരം തേടാം.

ആരോഗ്യമുള്ള മുടിയ്ക്കായി For Healthy Hair



ആരോഗ്യമുള്ള മുടിയ്ക്കായി കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമുണ്ട്.

Read also : ഈ 6 ഭക്ഷണങ്ങള്‍ മുടി കൊഴിച്ചില്‍ കുറയ്ക്കും|Foods For Hair Fall control

മൈദ, ഐസ്‌ക്രീം, ബിസ്‌കറ്റുകള്‍, കേക്കുകള്‍, മധുരം കലര്‍ന്ന വസ്തുക്കള്‍, ഓയില്‍ അടങ്ങിയവ ഒഴിവാക്കണം.

ഇതെല്ലാം മുടിയുടെ ആരോഗ്യം കളയും.

മുട്ട, ഇല, പയര്‍ വര്‍ഗങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്ക്കാം.

വ്യായാമവും ചില പ്രത്യേക യോഗകളും മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഇവ പരീക്ഷിയ്ക്കാം.

സ്‌ട്രെസ് പോലുള്ളവ അകറ്റി നിര്‍ത്തുന്നത് തന്നെ ഒരു പരിധി വരെ മുടി പോകുന്നത് തടയും.

Leave a Comment