തേങ്ങാവെള്ളം കൊണ്ട് മുടി പനങ്കുലപോലെ വളർത്താം|Hair Growth using Coconut Water

തേങ്ങാവെള്ളം കൊണ്ട് മുടി പനങ്കുലപോലെ വളർത്താം
മുടിക്ക് തേങ്ങാവെള്ളം നൽകിയാൽ എന്താണ് സംഭവിക്കുക . തേങ്ങാവെള്ളത്തിന്റെ ഗുണങ്ങൾ മുടിക്ക് എങ്ങനെ സഹായകരമാകുമെന്ന് അറിഞ്ഞാലോ.

Hair Growth using Coconut Water

തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നു. നിറം മങ്ങൽ, ചുരുളൽ, തുമ്പ് പൊട്ടൽ എന്നിവ തടഞ്ഞ് എണ്ണമയം നിലനിർത്തുന്നതിലൂടെ മുടിയെ മനോഹരമാക്കും. മുടി കൂടുതൽ മിനിസമാകും.

തേങ്ങാവെള്ളം (Coconut water) മുടിയഴകൾക്ക് പോഷണം നൽകും.

മുടിക്ക് തിളക്കം നൽകുകയും മിനിസമുള്ളതാക്കുകയും ചെയ്യുന്നു.

തേങ്ങ വെള്ളം മുടിയുടെ പൊട്ടൽ തടയുന്നു.

മുടിയിലെ ജലാംശം വർധിപ്പിച്ച് ഇലാസ്തികത മെച്ചപ്പെടുത്താൻ തേങ്ങാവെള്ളം സഹായിക്കും.

തേങ്ങാവെള്ളം കൊണ്ട് മസാജ് Hair Massage with Coconut water

തലയിൽ തേങ്ങാവെള്ളം കൊണ്ട് മസാജ് ചെയ്യുന്നത് ‌രക്തചംക്രമണം വർധിപ്പിക്കു. ഇതു മുടിയുടെ വളർച്ചയ്ക്ക് സാഹായിക്കുകയും ചെയ്യുന്നു.

തേങ്ങാവെള്ളം ഉപയോഗിച്ച് 15-20 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

Coconut water for Dandruff reduction

താരനുള്ള നല്ല ഒരു പോംവഴിയാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളത്തിലെ ആന്റി ഫംഗൽ മൂലകങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. ഇതുവഴി താരൻ മൂലം ഉണ്ടാകുന്ന പ്രശ്നം ഇല്ലാതാകും. താരൻ പോകുന്നതോടെ മുടി വളരെ ഭം ഗിയിൽ ആരോ ഗ്യത്തിൽ മുറ്റോടെ കൂടി വളരും.

നാരങ്ങനീരും തേങ്ങാവെള്ളവും

നാരങ്ങനീരും തേങ്ങാവെള്ളവും ചേർത്തുതയ്യാറാക്കുന്ന മിശ്രിതം മുടിക്ക് ഏറെ ഫലം ചെയ്യും.

നാരങ്ങാനീരിലെ മൂലകങ്ങൾ തലയോട്ടിയിലുണ്ടാക്കുന്ന കുരു, ചൊറിച്ചിൽ, താരൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. നാരങ്ങാനീരും തേങ്ങാവെള്ളവും ചേർന്ന മിശ്രിതം തലയോട്ടിയിൽ പുരട്ടി, 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളായാം.

Leave a Comment