ആരോഗ്യമുള്ള മുടി വളരാൻ പ്രകൃതിദത്തമായ ഹെയർ മാസ്ക് മാസ്കുകൾ| Natural Organic Hair Masks for Hair growth

Natural Organic Hair Masks for Hair growth

Natural Organic Hair Masks for Hair growth

Hair Mask for hair Growth: മുടി കൊഴിച്ചിൽ മാറ്റി ആരോഗ്യമുള്ള മുടി വളരാൻ പ്രകൃതിദത്തമായ ഹെയർ മാസ്ക് മാസ്കുകൾ അല്ലെങ്കിൽ കൃത്യമായ പരിചരണം എന്നിവ മുടിയ്ക്ക് നൽകേണ്ടത് വളരെ പ്രധാനമാണ്.

മുടി കൊഴിഞ്ഞ് പോകുന്നതിന് പലതുണ്ട് കാരണങ്ങൾ.

Read Also : മുടി കൊഴിച്ചൽ തടയണമെങ്കിൽ|How to Reduce Hair Fall

Check Popular Hair Masks HERE

പോഷകാഹാര കുറവ്, കൃത്യമായ പരിചരണം നൽകാത്തത് എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിനെ സാരമായി ബാധിക്കും.

പല തരത്തിലുള്ള പ്രശ്നങ്ങളാണ് മുടിയ്ക്ക് നേരിടുന്നത്. മുടി അമിതമായി കൊഴിയുക (Hair fall), വരണ്ട് പോകുക, താരൻ, മുടി പൊട്ടൽ തുടങ്ങി പല തരം പ്രശ്നങ്ങൾ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

എന്താണ് കാരണമെന്ന് കണ്ടെത്തി കൃത്യമായ രീതിയിൽ പരിചരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇത്തരത്തിൽ മുടി വളർച്ചയ്ക്ക് കഴിയുന്ന പ്രകൃതിദത്തമായ രീതി നോക്കാം.

ഹെയർ പാക്ക് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ – Things to prepare hair Mask

ഹെയർ പാക്ക് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

കറ്റാർവാഴ ജെൽ Aloe Vera Gel

കറ്റാർവാഴ ജെൽ Aloe Vera Gelമുടിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറ്റാർവാഴ.

മുടി വളർച്ചയ്ക്ക് ഏറ്റവും അധികം സഹായിക്കുന്നതാണ് കറ്റാർവാഴ.

മുടിയ്ക്ക് സ്വാഭാവികമായ ജലാംശം നൽകാൻ കറ്റാർവാഴയ്ക്ക് കഴിയും.

മുടിയ്ക്ക് ചേർന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാർവാഴ.

തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗമാണ് കറ്റാർവാഴ ജെൽ.

Natural Aloe Vera Gel

ഫ്ലാക്സ് സീഡ്സ് flax Seed

ഫ്ലാക്സ് സീഡ്സ് flax Seed


ഫ്ലക്സ് സീഡിൻ്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് അതുപോലെ തന്നെ മുടിയ്ക്ക് വളരെ മികച്ചതാണ് ഫ്ലാക്സ് സീഡ്സ്.

വളരെയധികം പോഷകങ്ങളും ആൻ്റി ഓക്സിഡൻ്റ് മൂല്യവുമുള്ള ഫ്ലാക്സ് സീഡ്സ് അഥവ ചണവിത്ത് ശരീരത്തിനൊരു സൂപ്പർ ഫുണ്ടായി പ്രവർത്തിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മുടി വളർച്ചയെ വളരെയധികം സഹായിക്കും.

Buy Flax Seed HERE

മുടിയ്ക്കും തലോയട്ടിയ്ക്കും കേടുവരുത്തുന്ന പല ഫ്രീ റാഡിക്കലുകളെയും ഇല്ലാതാക്കാനുള്ള കഴിവും ഫ്ലാക്സ് സീഡിലുണ്ട്.

വൈറ്റമിൻ ഇ Vitamin E

vitamin-Eവരണ്ട മുടിക്കും മുടി കൊഴിച്ചിൽ മാറാനും ഏറ്റവും മികച്ചതാണ് വൈറ്റമിൻ ഇ. ചർമ്മത്തിലും പലരും ഇത് ഉപയോ​ഗിക്കാറുണ്ട്.

വൈറ്റമിൻ ഇ മുടിയുടെ വേരുകളിൽ ഇറങ്ങി പ്രവർത്തിക്കുകയും മുടിയ്ക്ക് വേരിൽ നിന്ന് ബലം നൽകുകയും ചെയ്യുന്നു.

Vitamin B check the price HERE

രാത്രിയിൽ മുടിയിൽ അൽപ്പം വൈറ്റമിൻ ഇ ഓയിൽ പുരട്ടുന്നത് നിർജ്ജീവമായ മുടിയിഴകൾക്ക് ആരോ​ഗ്യം നൽകാൻ ഏറെ സഹായിക്കും.

ഹെയർ പാക്ക് തയാറാക്കുന്ന വിധം-How to prepare hair Mask


ഹെയർ പാക്ക് തയാറാക്കുന്ന വിധം: ഒരു കപ്പ് കറ്റാർവാഴ ജെൽ മിക്സിയിൽ അരച്ച് എടുക്കുക.

അതിന് ശേഷം ഇത് നന്നായി അരിച്ച് എടുത്ത് ഒരു പാത്രത്തിലിട്ട് തിളപ്പിക്കാം.

മൂന്ന് മുതൽ നാല് മിനിറ്റ് തിളപ്പിച്ച ശേഷം മാറ്റി വയ്ക്കുക.

ഇനി മറ്റൊരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ്സ് എടുത്ത് ഒരു ​ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക.

ജെൽ പരുവത്തിൽ എത്തുമ്പോൾ സ്റ്റൗവ് ഓഫാക്കി ഇത് അരിച്ച് എടുക്കാം.

കറ്റാർവാഴ മിശ്രിതം തണുക്കുമ്പോൾ ഫ്ലാക്സ് സീഡ്സ് ജെല്ലിലേക്ക് ചേർത്ത് ഒരു വൈറ്റമിൻ ഇ ഓയിലും ചേർത്ത് യോജിപ്പിക്കുക.


ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം.

hair-mask

Leave a Comment