ചീപ്പ് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം|How to Select Hair Comb

How to Select Hair Comb

How to Select Hair Comb

ചീപ്പിലെ ഒറ്റ വരി പല്ലുകള്‍ നിങ്ങളുടെ മുടി ഒരു ദിശയിലേക്ക് കൂടുതല്‍ സ്വാഭാവികമായി ഒഴുകാന്‍ സഹായിക്കുന്നു. മുടിയുടെ സ്വാഭാവം അനുസരിച്ച് ചീര്‍പ്പ് തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും ഗുണം ചെയ്യുന്നത്.

പലതരത്തിലുള്ള ചീർപ്പുകൾ വിപണിയിൽ ലഭ്യമാണ്.മുടിക്ക് അനുയോജ്യമായത് വാങ്ങുക.


മുടി ചീകി വ്യത്തിയാക്കി വയ്ക്കാത്തവരായി ആരും കാണില്ല.

സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും പ്രായഭേദമന്യേ എല്ലാവരും മുടി ചീകി വ്യത്തിയാക്കി വയ്ക്കാന്‍ ശ്രമിക്കാറുണ്ട്.

എന്നാല്‍ മുടി ചീകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ചീപ്പും (hair comb) വളരെ പ്രധാനമാണ്.

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാന്‍ തെറ്റായ ചീര്‍പ്പും കാരണമാകാറുണ്ട്.

ചീര്‍പ്പിലെ ഒറ്റ വരി പല്ലുകള്‍ നിങ്ങളുടെ മുടി ഒരു ദിശയിലേക്ക് കൂടുതല്‍ സ്വാഭാവികമായി ഒഴുകാന്‍ സഹായിക്കുന്നു.

മുടിയുടെ സ്വാഭാവം അനുസരിച്ച് ചീര്‍പ്പ് തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും ഗുണം ചെയ്യുന്നത്.

Hair Comb Types

Hair Comb Types

വീതിയുള്ള പല്ല്

നീളമുള്ളതും അല്ലാത്തതുമായ ഏത് മുടിക്കും എപ്പോഴും അനുയോജ്യമാണ് വീതിയുള്ള പല്ലുകളുള്ള ചീര്‍പ്പ്.

കൈ കൊണ്ട് ചെയ്യുന്നത് പോലെ തന്നെയാണ് വീതിയുള്ള പല്ലുകള്‍ ഉള്ള ചീര്‍പ്പ് ഉപയോഗിക്കുമ്പോഴും സംഭവിക്കുന്നത്.

വളരെ മൃദുവമായി തടസങ്ങളില്ലാതെ, പിടി വലികളില്ലാതെ എളുപ്പത്തില്‍ നനഞ്ഞ മുടി ചീകാന്‍ ഇത് സഹായിക്കും.

ചീകുമ്പോള്‍ മുടി കൊഴിയുന്നത് തടയാനും അതുപോലെ മുടി പൊട്ടുന്നത് തടയാന്‍ ഈ ചീര്‍പ്പ് നല്ലതാണ്.

മുടിയിലെ രോമകൂപങ്ങള്‍ക്കും തലയോട്ടിക്കും വളരെ മികച്ചതാണ് ഈ ചീര്‍പ്പ്.

ക്ലാസിക് ഹെയര്‍ ബ്രഷ്

classic hair brush

എല്ലാ തരത്തിലുള്ള മുടികള്‍ക്കും വളരെ അനുയോജ്യമാണ് ക്ലാസിക് ഹെയര്‍ ബ്രഷ്. ഉണങ്ങിയ മുടികള്‍ ചീകി വ്യത്തിയാക്കാന്‍ ഈ ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സ്‌റ്റൈലിലേക്കും മുടിയെ മാറ്റാനും ഇത് സഹായിക്കും.

വെന്റഡ് ഹെയര്‍ ബ്രഷ് Vented Hair Brush

Vented Hair Brush

ഹെയര്‍ ഡ്രൈര്‍ ഉപയോഗിച്ച് മുടി സ്‌റ്റൈല്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വെന്റഡ് ഹെയര്‍ ബ്രഷ് നിങ്ങളുടെ ഗ്രൂമിങ് കിറ്റില്‍ വളരെ അനിവാര്യമാണ്.

മിക്ക വെന്റഡ് ബ്രഷുകള്‍ക്കും സ്റ്റാറ്റിക്, ഫ്രിസ്-ഫ്രീ ഡിസൈന്‍ ഉണ്ട്, ഇത് ഹെയര്‍ ഡ്രയര്‍ ഉപയോഗത്തിലും സ്വാഭാവികമായി സംഭവിക്കുന്ന മുടിയുടെ വരള്‍ച്ചയെ കുറയ്ക്കുന്നതിന് രോമകൂപങ്ങളിലേക്ക് നെഗറ്റീവ് അയോണുകള്‍ ചേര്‍ക്കുന്നു.

പാഡില്‍ ഹെയര്‍ ബ്രഷ് Paddle Hair Brush

Paddle Hair Brush

നീളമുള്ളതോ അല്ലെങ്കില്‍ ഇടത്തരം നീളമുള്ളതോ ആയ മുടികള്‍ക്ക് ഏറ്റവും മികച്ചതാണ് പാഡില്‍ ഹെയര്‍ ബ്രഷ്. മുടിക്ക് നല്ല ആരോഗ്യലും സ്വാഭാവികവുമായ തിളക്കം നല്‍കാന്‍ ഈ ബ്രഷ് സഹായിക്കും

Leave a Comment