നനഞ്ഞ മുടിയിൽ ഇങ്ങനെ ചെയ്യാറുണ്ടോ? മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം | Main Reason for Hair Fall|Wet Hair Care

മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം

Hair-care-on-wet-hair

മുടിയുടെ ആരോഗ്യം : എപ്രകാരം മുടി സംരക്ഷിക്കണം, അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം കാര്യങ്ങള്‍ നനഞ്ഞ മുടി കൈകാര്യം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കണം എന്നുള്ള പല കണ്‍ഫ്യൂഷനുകളും നിലവിലുണ്ട്.

എന്നാല്‍ മുടി സംരക്ഷണത്തിന്റെ ബാലപാഠമാണ് ഇതെന്ന കാര്യം ഓരോരുത്തരും ഓര്‍ത്തിരിക്കണം.

How to take care of Wet Hair

കാരണം നനഞ്ഞ മുടി എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തെ പാടേ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇതെന്നതില്‍ സംശയം വേണ്ട.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

ചര്‍മ്മസംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കേശസംരക്ഷണവും. അതുകൊണ്ട് തന്നെ നാം എടുക്കുന്ന ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

നനഞ്ഞ മുടിക്ക് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും എടുക്കരുത്.

മുടി അതിന്റെ ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലായിരിക്കും നനഞ്ഞിരിക്കുമ്പോള്‍. അതുകൊണ്ട് തന്നെ ഇവ പെട്ടെന്ന് പൊട്ടിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്.

ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിസ്സാരമല്ല, പലപ്പോഴും മുടി നനഞ്ഞിരിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ മുടിയില്‍ സംഭവിക്കുന്നു.

എന്നാല്‍ ഇതറിയാതെ നാം മുടിക്ക് നല്‍കുന്ന ചില പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്

നനഞ്ഞ മുടി കെട്ടുന്നത് | tying of Wet Hair


മുടി നനഞ്ഞിരിക്കുമ്പോള്‍ അത് കെട്ടിവെക്കുന്നവരെ നാം സ്ഥിരമായി കാണുന്നുണ്ട്.

എന്നാല്‍ ഇത് ഒരിക്കലും നല്ലൊരു നടപടിയല്ല എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടത് എപ്പോഴും നനഞ്ഞ മുടി കെട്ടുമ്പോള്‍ അതിന്റെ ഇലാസ്തികത കുറയുന്നു എന്നതാണ്.

അതിന്റെ ഫലമായി ഓരോ മുടിയിഴകളും ചുരുങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ ക്ലിപ്പുകള്‍ അല്ലെങ്കില്‍ ബാന്‍ഡുകള്‍ നീക്കം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഇവയില്‍ നിറയെ മുടികള്‍ കാണുന്നതിന് പിന്നിലെ പ്രധാന കാരണം, നനഞ്ഞ മുടി കെട്ടി വെക്കുന്നത് തന്നെയാണ്.

അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്

നനഞ്ഞ മുടിയോടെ ഉറങ്ങുക Sleeping with wet Hair

ഉറങ്ങുന്നത് മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നതാണ്.

എന്നാല്‍ നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് അല്‍പം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.

കാരണം അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

മുടിക്ക് കേടുപാടുകള്‍ വരുത്തുകയും കഠിനമായുള്ള മുടികള്‍ ഇടക്ക് നിന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. നിങ്ങളുടെ തലയില്‍ ചൂടും ഈര്‍പ്പവും ഒരുപോലെ നില്‍ക്കുന്നു.

കൂടാതെ മുടി നനയുന്നതും അതോടൊപ്പം തലയിണയിലേക്ക് ഈ നനവ് എത്തുന്നതും എല്ലാം ബാക്ടീരിയകളും ഫംഗസും പെരുകുന്നതിന് കാരണമാകുന്നു.

ഇത്തരം അവസ്ഥയില്‍ അത് ജലദോഷത്തിനും നിങ്ങളുടെ പ്രതിരോധ സംവിധാനത്തിനും തകരാറുണ്ടാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പലപ്പോഴും ചര്‍മ്മ പ്രശ്‌നത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

നനഞ്ഞ മുടി വേര്‍പെടുത്തുന്നത് Separating Wet Hair

പലപ്പോഴും നനഞ്ഞ മുടി പലരും ബലമായി വേര്‍പെടുത്തുന്നതിന് ശ്രമിക്കാറുണ്ട്.

എന്നാല്‍ നിങ്ങള്‍ ഇത് ഒരിക്കലും ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

മുടി ദുര്‍ബലമാവുന്നതിനുള്ള സാധ്യതയും എളുപ്പത്തില്‍ പൊട്ടിപ്പോവുന്നതിനുള്ള സാധ്യതയും ഈ അവസ്ഥയില്‍ കൂടുതലാണ്.

അത് മാത്രമല്ല നനഞ്ഞ മുടി ചീകുന്നത് നിങ്ങളുടെ മുടി കൊഴിച്ചില്‍ കൂടുതലാക്കും എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കാന്‍ മുടി ഉണങ്ങിയ ശേഷം മാത്രം വേര്‍പെടുത്തുക.

തലതുവര്‍ത്തുന്നത് Drying of Wet Hair

Hair-care-on-wet-hair

പലരും മുടി കഴുകിയ ശേഷം തല തുവര്‍ത്തുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം മുടിയില്‍ കഠിനമായ രീതിയില്‍ ടവ്വല്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

ഇത് മുടി കൊഴിച്ചില്‍ തീവ്രമാക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിനും ചുരുണ്ട് പോവുന്നതിനും കാരണമാകുന്നു.

അതുമാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തേയും ഇത് ബാധിക്കുന്നു.

ഇത്തരം അവസ്ഥകളില്‍ തല തുവര്‍ത്തുന്നത് മൃദുവായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം.

Leave a Comment